ട്രെയിൻ യാത്രക്കിടെ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി , പീഡന ശ്രമമെന്ന് പൊലീസ്

വ്യാഴം, 12 മെയ് 2016 (15:26 IST)
ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. ഉഡുപ്പി മംഗലാപുരം റെയിൽവെ ട്രാക്കിൽ ഇന്നു ഉച്ചയോടെയാണ് തൃശൂർ ചേലക്കര കിള്ളിമംഗലം സ്വദേശിയായ അജിത (40)  അജിതയുടെ മൃതദേഹം കണ്ടെത്തിയത്. പീഡനശ്രമമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
 
മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് മുരളീധരനും മകൾക്കുമൊപ്പം അവധി ആഘോഷിക്കാൻ മംഗള എക്സ്പ്രസ്സിൽ നാട്ടിലേക്ക് വരികയായിരുന്ന അജിതയെ തിങ്കളാഴ്ചയാണ് കാണാതായത്. ഞായറാഴ്ച ഉറങ്ങാൻ കിടന്ന അജിതയെ വെളുപ്പിനെ കാണാതാകുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിൽ അറിയിച്ചിരുന്നു. 
 
അതേസമയം, ട്രെയിനിൽ എ സി കോച്ചിൽ കിടന്നുറങ്ങിയ അജിതയുടെ മൃതദേഹം എങ്ങനെ റെയിൽവെ ട്രാക്കിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഷാൾ കഴുത്തിൽ മുറുകെ കെട്ടിയ നിലയിലായിരുന്നു ശരീരം. മോഷണ ശ്രമം കൂടുതൽ നടക്കുന്ന സാഹചര്യത്തിൽ ഇതും അങ്ങനെയാകാമെന്ന ധാരണയിലാണ് പൊലീസ്. വാട്ട്സ്അപ്പ് വഴി അയച്ച് കൊടുത്ത ഫോട്ടോ കണ്ടാണ് അജിതയുടെ മുടുംബം മൃതദേഹം തിരിച്ചഞ്ഞത്. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 

വെബ്ദുനിയ വായിക്കുക