അതേ സാർ, നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ - മോദിയെ 'കുഴയ്ക്കുന്ന' മറുപടിയുമായി യുവാവ്

ബുധന്‍, 18 ജനുവരി 2017 (15:55 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന്​ ഉഗ്രൻ മറുപടി നൽകിയ ചെറുപ്പക്കാരന്റെ കമന്റ് വൈറലായിരിക്കുകയാണ്. ഉത്തർ​ പ്രദേശുകാരനായ വൈഭവ്​ മഹേശ്വരിയുടേതാണ് കമൻറ്.​ ജനുവരി 14ന്​ തമാശയെക്കുറിച്ച്​ മോദി എയ്​ത ട്വീറ്റിനാണ്​ ചുട്ട മറുപടി കിട്ടിയത്​.
 
നമുക്ക്​ കുറേ തമാശകളും ഹാസ്യവും ആവശ്യമുണ്ടെന്നാണ്​ താൻ കരുതുന്നത്​. തമാശ ജീവിതത്തിൽ സന്തോഷവും കൊണ്ടുവരുമെന്നും അത്​ മികച്ച വേദന സംഹാരിയാണെന്നുമായിരുന്നു മോദി ട്വീറ്റ് ചെയ്​തത്​.
മറുപടിയായി ''അതെ സാർ, നിങ്ങളാണ്​ രാജ്യത്തെ ഏറ്റവും വലിയ തമാശ. ഞങ്ങൾ അഭിനന്ദിക്കുന്നു. മറ്റ് ചില രാഷ്​ട്രങ്ങളും നമ്മുടെ രാജ്യത്തെ നോക്കി ചിരിക്കുകയാണിപ്പോൾ'' എന്നിങ്ങനെയായിരുന്നു കമന്റ്.
 
ചിരിയെന്നാല്‍ ഏതൊരു ആയുധത്തിലും ശക്തമാണ്, ചിരിയേക്കാൾ വലിയ ആയുധം വേറെയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിരി മനുഷ്യരെ തമ്മിൽ തകര്‍ക്കുകയല്ല, മറിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുകയെന്ന് മോദി വ്യക്തമാക്കിയിരുന്നു. മോദിയുടെ പ്രസംഗം തമാശയോടെയും പരിഹാസത്തോടെയുമാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക