പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ബസ് ഡ്രൈവര്‍ അറസ്‌റ്റില്‍
വെള്ളി, 20 ജനുവരി 2017 (13:56 IST)
പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്‌റ്റില്‍. കാഞ്ഞിരങ്ങാട്ടെ എകെ ശ്രീകാന്തിനെ (32)യാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ഇന്ന് വൈകുന്നേരം തലശേരി കോടതിയിൽ ഹാജരാക്കും.
ബസ് യാത്രക്കിടെ പെണ്‍കുട്ടിയുമായി ശ്രീകാന്തും അടുപ്പത്തിലായി. കഴിഞ്ഞ 12ന് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥി ഇയാള്‍ക്കൊപ്പം പയ്യാമ്പലം ബീച്ചിലേക്ക് പോയി. സുഹൃത്തിന്‍റെ കാറിൽ പെണ്‍കുട്ടിയുമായി തലശേരി, മംഗലാപുരം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച ശ്രീകാന്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തു.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ ശേഷം വ്യാഴാഴ്‌ച ഉച്ചയോടെ പെണ്‍കുട്ടിയെ വീട്ടുപരിസരത്തെ റോഡിൽ ഇറക്കി വിടുകയായിരുന്നു. ചതി മനസിലാക്കിയ പെണ്‍കുട്ടി ഉടന്‍ തന്നെ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
പൊലീസ് തെരയുന്നുവെന്ന് മനസിലാക്കിയ ശ്രീകാന്ത് ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.