മാനസികനില തെറ്റിയ സ്ത്രീയെ പീഡിപ്പിച്ചു; 57 കാരന്‍ അറസ്റ്റില്‍
ശനി, 3 സെപ്‌റ്റംബര്‍ 2016 (15:57 IST)
മാനസികനില തെറ്റിയ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുംകുളം കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തില്‍ പുഷ്പദാസാണ് കാഞ്ഞിരംകുളം പൊലീസ് വലയിലായത്.
ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചുപള്ളിയിലെ കുരിശടിക്കടുത്ത് ഇരുന്ന സ്ത്രീയെ പണം നല്‍കാമെന്ന് പറഞ്ഞ് നയത്തില്‍ സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീടിനടുത്ത് കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ എതിര്‍ത്ത സ്ത്രീയെ പ്രതി മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.