പതിനാലുകാരിക്കു പീഡനം: മാതാവും രണ്ടാനച്ഛനും പിടിയില്‍

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:20 IST)
സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വന്ന രണ്ടാനച്ഛനെയും അതിനു കൂട്ടുനിന്ന മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് ശ്രീദേവി വിലാസം വായനശാലയ്ക്കടുത്ത് സരിത ഭവനില്‍ മോളി എന്ന വിദ്യാധരന്‍ (30), കുട്ടിയുടെ മാതാവ് ശ്രീദേവി (39) എന്നിവരാണ് പൊഴിയൂര്‍ പൊലീസിന്‍റെ വലയിലായത്.
 
പീഡന വിവരം കുട്ടി സ്കൂള്‍ അധികൃതരെ അറിയിച്ചതോടെയാണു അറസ്റ്റിനു കാരണമായത്. സ്കൂള്‍ അധികാരികള്‍ ചൈല്‍ഡ് ലൈന്‍ വെല്‍ഫയര്‍ കമ്മിറ്റിയെയും അതുവഴി നോഡല്‍ സ്റ്റേഷനായ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
 
പൂജപ്പുര പൊലീസ് സ്ഥലം പൊലീസ് സ്റ്റേഷനായ പൊഴിയൂരിലേക്ക് കേസ് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് രണ്ടാനച്ഛനെയും മാതാവിനെയും പിടികൂടിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന വിദ്യാധരന്‍ കുട്ടിയെ ഏഴു വയസു മുതല്‍ പീഡിപ്പിച്ചുവരികയായിരുന്നു. 
 
കുട്ടിയെ പൂജപ്പുര നിര്‍ഭയയില്‍ പ്രവേശിപ്പിച്ചു. ശ്രീദേവിയുടെ ആദ്യ വിവാഹം വേര്‍പെട്ടതോടെ ആറ്റുകാല്‍ സ്വദേശിയും കരമനയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായ വിദ്യാധരനുമായി ചേര്‍ന്ന് താമസിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക