പതിനൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ അയല്‍ക്കാരനായ 38 കാരനെ പൊലീസ് പിടികൂടി. വിളപ്പില്‍ശാല പടവന്‍കോട് ഷാമില മന്‍സിലില്‍ നൂറുല്‍ ഹമീദാണു പൊലീസ് വലയിലായത്.
രണ്ട് ദിവസം മും വൈകിട്ട് ബന്ധുവീട്ടിലേക്ക് പോയ കുട്ടിയെ ഹമീദ് സ്വന്തം വീട്ടിലേക്ക് വിളിച്ചുകയറ്റി ഉപദ്രവിക്കുകയായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി ബന്ധുക്കളോടു വിവരം പറഞ്ഞു. നാട്ടുകാരും ഇയാള്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഹമീദ് ഒളിവില്‍പോയി.
സമീപ പ്രദേശമായ തിരുമലയില്‍ ഇയാള്‍ ബിയര്‍ പാര്‍ലറില്‍ മദ്യപിച്ചുകൊണ്ടിരിക്കുന്നതായി വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. എന്നാല്‍ ഇതിനിടെ ഉണ്ടായ ഒരു വീഴ്ചയില്‍ പരിക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായി.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായ ഹമീദിനെ മലയിന്‍കീഴ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.