നരേന്ദ്രമോദിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു കാര്യാലയത്തില്‍ കൊച്ചി സ്വദേശിയും. കൊച്ചി എളമക്കര സ്വദേശി ആര്‍ ജീവന്‍ ലാല്‍ ആണ് കക്ഷി.
വാരാണസിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി കേന്ദ്ര തിരഞ്ഞടുപ്പു കാര്യാലയമായ സ്വസ്തിക് സേവാശ്രമത്തില്‍ ബിജെപിയടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിയുടെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏകോപിപ്പിക്കുന്ന ചുമതലയിലാണ് ജീവന്‍ ലാല്‍.
എട്ടുമാസമായി മോദിയുടെ കോഓര്‍ഡിനേറ്ററാണ്. 'നമോ' കാമ്പയിന്‍ ഫേസ് ബുക്കിലും ട്വിറ്ററിലും പ്രചരിപ്പിക്കുവാന്‍ കഴിഞ്ഞതും, കൊച്ചിയില്‍ നടന്ന 'ചായ്പേ' ചര്‍ച്ച ഫലപ്രദമായി സംയോജിപ്പിക്കുവാന്‍ കഴിഞ്ഞതുമാണ് ജീവന്‍ ലാലിന് വാരാണസിയിലെ മുഖ്യ തിരഞ്ഞെടുപ്പു കാര്യാലയത്തിലേയ്ക്ക് ക്ഷണം ലഭിക്കുവാനിടയാക്കിയത്.
യുവ മോര്‍ച്ച എറണാകുളം ജില്ലാ ഉപാദ്ധ്യക്ഷന്‍ കൂടിയായ ജീവന്‍ ലാല്‍ എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാക്യഷ്ണന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സിഐജി യുടെ ക്ഷണപ്രകാരം ഏപ്രില്‍ 15 മുതലാണ് വാരാണസിയില്‍ പ്രചരണ പരിപാടികള്‍ക്കായി എത്തിയത്.