മലബാർ സിമന്റ്സ് അഴിമതി, രഹസ്യ മൊഴിയില്‍ സിബിഐ അന്വേണം പ്രതീക്ഷിക്കുന്നു: കാനം
മലബാർ സിമന്റിലെ അഴിമതിയിൽ മുൻ മന്ത്രി എളമരം കരീമിനു പങ്കുണ്ടെന്ന മുൻ മാനേജിങ് ഡയറക്ടർ കോടതിയിൽ നൽകിയ രഹസ്യ മൊഴി സംബന്ധിച്ച് സിബിഐ അന്വേഷിക്കുമെന്നാണു പ്രതീക്ഷയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്വേഷണത്തിനു മറ്റൊരു ഏജൻസിയുടെ ആവശ്യമില്ല.
മലബാർ സിമന്റ്സുമായി ബന്ധപ്പെട്ടു സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മുൻ എംഡി സത്യമൂർത്തി നൽകിയത്. കേസ് അന്വേഷിക്കുന്ന ഏജൻസി തന്നെയാണ് ഈ മൊഴിയെ സംബന്ധിച്ചു അന്വേഷണം നടത്തേണ്ടത്. അവർ അതു ചെയ്യുമെന്നാണു പ്രതിക്ഷ. വി.എസ്. അച്യുതാനന്ദന് എതിരെയുള്ള പ്രമേയം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്നു കാനം പറഞ്ഞു.