മാജിക് പ്ലാനറ്റില്‍ മാന്ത്രിക സംഗമം, കേരളത്തില്‍ ഇത് ആദ്യ സംരംഭം

തിങ്കള്‍, 3 നവം‌ബര്‍ 2014 (18:58 IST)
ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ വരവോടെ തലസ്ഥാന നഗരിയുടെ തിലകക്കുറി എന്ന നിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞ കഴക്കൂട്ടം മേഖലയില്‍ ആരംഭിച്ച മാജിക് പ്ലാനറ്റില്‍ ഇന്ദ്രജാല ആചാര്യന്മാരുടേ അപൂര്‍വ സംഗമം നടക്കാനുള്ള സാഹചര്യമൊരുങ്ങുന്നു.  

യു.എസ്.-ല്‍ നിന്നുള്ള ജൂലിയാന ചെന്‍, തായ്‍ലന്‍റില്‍ നിന്നുള്ള മമാഡ, ഹങ്കറിയില്‍ നിന്നുള്ള സോമ ഹജ്നോസി, തായ്‍വാനില്‍ നിന്നുള്ള ജെഫ്ലീ, ജര്‍മ്മനിയില്‍ നിന്നുള്ള ടോപ്പാസ്, പോര്‍ച്ചുഗലില്‍ നിന്നുള്ള ഡേവിഡ് സൂസ എന്നീ പ്രമുഖ മാന്ത്രികരാണ്‌ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വിസ്മയമൊരുക്കാന്‍ തയ്യാറായി വരുന്നത്.

ഇതാദ്യമായാണ്‌ ഇവര്‍ ഏവരും കേരളത്തിലെത്തുന്നത്. മാജിക് അക്കാഡമിയും സംസ്ഥാന ടൂറിസം വകുപ്പും കേരള സംഗീത നാടക അക്കാഡമിയും സമ്യുക്തമായി കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന മാജിക് പ്ലാനറ്റ് അന്താരാഷ്ട്ര ഉച്ചകോടിയിലാണ്‌ ഇവര്‍ പങ്കെടുക്കുന്നത്.

മാജിക് അക്കാഡമിയ്ടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള മാജിക് പ്ലാനറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ്‌ ഈ അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ സം‍രംഭം മലയാളികള്‍ക്ക് തികച്ചും ഒരു പുതു അനുഭവമാകും എന്നുതന്നെയാണ്‌ സംഘാടകരുടെ വിശ്വാസം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക