വിൻഡോസ്, ആൻഡ്രോയിഡ്, ഫോണുകളിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ആപ്പ് തയാറാക്കിയിരിക്കുന്നത്. സ്മാർട് ഫോണുകളിലൂടെയല്ലാതെ സാധാരണ ഫോണുകളിലൂടെയും സേവനങ്ങൾ ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ഘടനയുള്ളത്.
ഈ ആപ്പിലൂടെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ, വൈദ്യുതി ബിൽ, വെള്ളക്കരം, സർട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകൾ തുടങ്ങി നിലവിൽ സർക്കാർ സൈറ്റിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. വിവിധ ബില്ലുകൾക്ക് പണമടയ്ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ അറിയാന്‍ സാധിക്കും.