അട്ടപ്പാടി: എം.ബി രാജേഷ് നിരാഹാര സമരം അവസാനിപ്പിച്ചു
അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.ബി രാജേഷ് എം. പി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സമരം അവസാനിപ്പിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ നല്‍കിയ ഇളനീര്‍ കുടിച്ചാണ് എം.ബി രാജേഷ് സമരം അവസാനിപ്പിച്ചത്.സിപിഎം ഉന്നയിച്ച ആവശ്യങ്ങളില്‍ പ്രാധന വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് സിപി എം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് എം.ബി രാജേഷ് എം പിയുടെ നിരാഹാരസമരം ആരംഭിച്ചത്. സിപിഐ എംഎല്‍എ ഈശ്വരീരേശന്‍ നടത്തിവന്ന നിരാഹാരം ഇന്നലെ നിര്‍ത്തിയിരുന്നു.