പുലിത്തോല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ നാലു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവന്‍കോട് ചെറുകോല്‍ സ്വദേശി ഒനാസിംഷാനു (34), മാര്‍ത്താണ്ഡം സ്വദേശി ചാള്‍സ് (35), ഉള്ളൂര്‍ പോങ്ങുമ്മൂട്ടില്‍ സുജാസ് (45), മലയിന്‍കീഴ് തച്ചോട്ടുകാവ് മാധവത്തില്‍ സന്തോഷ് (39) എന്നിവരാണു വലയിലായത്.