സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് 77.35 ശതമാനമാണ്. പൊതുജനം സമ്മതിദാനാവകാശം മികച്ച രീതിയില്‍ ഉപയോഗിച്ചെന്നാണ് ഉയര്‍ന്ന പോളിംഗ് ശതമാനം കാണിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് - 81.89 ശതമാനം.
ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തി. വടകര - 81.2, കുറ്റ്യാടി - 84.97, നാദാപുരം - 80.49, കൊയിലാണ്ടി - 81.09, പേരാമ്പ്ര - 84.89, ബാലുശ്ശേരി - 83.06, എലത്തൂർ - 83.09, കോഴിക്കോട് നോർത്ത് - 77.82, കോഴിക്കോട് സൗത്ത് - 77.37, ബേപ്പൂർ - 81.25, കുന്ദമംഗലം - 85.50, കൊടുവള്ളി - 81.49, തിരുവമ്പാടി - 80.40.