എല്‍ഡിഎഫിനെതിരെ പരാതിയുമായി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മീഷന് മുന്നില്‍

വെള്ളി, 26 ജൂണ്‍ 2015 (19:08 IST)
ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ എല്‍ഡിഎഫിനെതിരെ പരാതിയുമായി യുഡിഎഫ്. എല്‍ ഡി എഫിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ യു ഡി എഫ് പരാതി നല്കി കഴിഞ്ഞു.
 
അരുവിക്കരയ്ക്ക് പുറത്തുള്ള എല്‍ ഡി എഫ് നേതാക്കള്‍ മണ്ഡലത്തില്‍ തങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് പരാതി നല്കിയത്.
 
സി പി എം നേതാക്കളും എം എല്‍ എമാരുമായ ഇ പി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി എന്നിവര്‍ അരുവിക്കര മണ്ഡലത്തില്‍ തങ്ങുന്നുവെന്നാണ് പരാതി.
 
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം മണ്ഡലത്തിന് പുറത്തുള്ളവര്‍ മടങ്ങണമെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം എല്‍ ഡി എഫ് ലംഘിച്ചെന്നാണ് പരാതിയില്‍ യു ഡി എഫ് ചൂണ്ടിക്കാട്ടുന്നത്.

വെബ്ദുനിയ വായിക്കുക