പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് എം ഡി പദ്‌മകുമാറിനെ കഴിഞ്ഞദിവസം ആയിരുന്നു അറസ്റ്റ് ചെയ്തത്. അതേസമയം, പദ്‌മകുമാറിനെ സംരക്ഷിച്ചത് ഇടതുസര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. നാല് അഴിമതിക്കേസുകളില്‍ പ്രതിയായിട്ടും എം ഡി പദ്‌മകുമാറിനെ മലബാര്‍ സിമന്റ്സ് എം ഡിയായി നിയമിച്ചത് ഇടതുസര്‍ക്കാര്‍ എന്നാണ് ആരോപണം. എം ഡിയായി നിയമിച്ച് ഉത്തരവ് ഇറങ്ങിയത് ഓഗസ്റ്റ് ആറിനായിരുന്നു.
കൂടാതെ, പൊതുമേഖല സ്ഥാപനങ്ങളെ നിരീക്ഷിക്കുന്ന റിയാബിന്റെ സെക്രട്ടറിയായും നിയമിച്ചു. ആരോപണം ഉയര്‍ന്നിട്ടും റിയാബിന്റെ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചെന്നും ആരോപണം. പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി. അതേസമയം, പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള വിജിലന്‍സ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.