കാർഷിക പ്രതിസന്ധികൾ, തൊഴിലില്ലായ്മ, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം, ഭക്ഷ്യസാധനങ്ങൾക്ക് വില വർധന ഉണ്ടാകുകയില്ല എന്നറിയിച്ചുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.
മാവേലി സ്റ്റോർ പോലുള്ള കേന്ദ്രങ്ങളിൽ പൊതുവിപണന സംവിധാനം മെച്ചപ്പെടുത്തുകയും അടുത്ത അഞ്ചുവർഷത്തേക്ക് വിലവർധന ഉണ്ടാകുകയില്ലെന്നും പത്രികയിൽ വ്യക്തമാക്കുന്നു. അതോടൊപ്പം വ്യവസായിക രംഗത്ത് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിന് വേണ്ടി സ്റ്റാർട്ട് അപ്പ് വില്ലേജുകൾ വഴി പുതിയ പദ്ധതികൾ നടപ്പിലാക്കും. യുവാക്കൾക്ക് വിശാലമായൊരു തൊഴിലവസരമാണ് വാഗ്ദാനം ചെയ്യുന്നത്.
കാർഷിക മേഖല, പരിസ്ഥി, വ്യവസായിക മേഖല എന്നിവയുടെ സംരക്ഷണം ഉറപ്പിലാക്കുകയും നെൽവയൽ സംരക്ഷണ നിയമം കർശനമായി നടപ്പാക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ വിദഗ്‌ധ ഡോക്‌ടര്‍മാരെ വിന്യസിക്കും എന്ന് പത്രികയിൽ പറയുന്നു.