അതേസമയം, ഗേറ്റ് പൊളിച്ചുമാറ്റിയതോടെ ലോ അക്കാദമിക്കെതിരെയുളള പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും സമീപനങ്ങളെ ബിജെപി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായിയുടെയും സര്‍ക്കാരിന്റെയും ഈ വിഷയത്തിലെ സമീപനം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് പറഞ്ഞു.
നേരത്തെ വി.എസ് അച്യൂതാന്ദന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് ക്രമക്കേടുകളിൽ അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാർ ഭൂമിയിലാണ് ലോ അക്കാദമിയുടെ ഈ കവാടം നില നിൽക്കുന്നതെന്നും ഇത് പൊളിച്ച് മാറ്റണമെന്നും റവന്യൂ സെക്രട്ടറി സർക്കാറിന് റിപ്പോര്‍ട്ടും നൽകിയിരുന്നു.