കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായി; സിബിഐ സുപ്രീംകോടതിയിലേക്ക്

ബുധന്‍, 23 ഓഗസ്റ്റ് 2017 (18:22 IST)
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഉടൻ തന്നെ അപ്പീൽ സമർപ്പിക്കുമെന്ന് സിബിഐയുടെ അഭിഭാഷകൻ അറിയിച്ചു.

ഹൈക്കോടതി വിധി പൂർണമായും തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. വിധി പകർപ്പ് കിട്ടിയശേഷം സുപ്രീംകോടതിയിൽ അപ്പീൽ പോകാനാണ് തീരുമാനം. ഹൈക്കോടതിയില്‍ തിരിച്ചടിയേല്‍ക്കുകയും രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ സിബിഐ തീരുമാനം.

ലാവ്‌ലിൻ കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ സിബിഐ കണ്ടെത്തൽ നിലനിൽക്കുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

പിണറായി വിജയനെ കൂടാതെ മോഹനചന്ദ്രൻ, ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. അതേസമയം, കേസിലെ രണ്ടാം പ്രതി മുൻ ബോർഡംഗം കെജി രാജശേഖരൻ നായർ, മൂന്നാം പ്രതി മുൻ ബോർഡംഗം കസ്തൂരി രംഗ അയ്യർ, നാലാം പ്രതി വൈദ്യുതി ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസ് എന്നിവരെ വിചാരണ ചെയ്യാനും കോടതി നിർദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക