ലതീഷ് ബി ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ ഒന്നാംപ്രതി ലതീഷ് ബി ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി.നേരത്തെ ഇന്ന് രാവിലെ ലതീഷ് തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പിക്ക് മുമ്പാകെ ഹാജരായിരുന്നു. ലതീഷിനെ നാളെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്യും.
സിപിഎം പ്രവര്‍ത്തകരും നേതാക്കളുമായ അഞ്ച് പേരേ പ്രതികളാക്കി നേരത്തെ ക്രൈബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതു പ്രകാരം ലതീഷ് ബി ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.പാര്‍ട്ടിയിലെ വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
പാര്‍ട്ടിയിലെ ചിലരുടെ താല്പര്യമാണ് തങ്ങളെ പ്രതികളാക്കിയതിന് പിന്നെലെന്ന് ഒന്നും രണ്ടും പ്രതികളായ ലതീഷും സാബുവും ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ലതീഷിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.