ഇരുപത് പേര്‍ മാത്രമുള്ള സംഘടനയാണത്; സിനിമയിലെ വനിതാ കൂട്ടയ്‌മയെ പരിഹസിച്ച് ലക്ഷ്മിപ്രിയ

വ്യാഴം, 3 ഓഗസ്റ്റ് 2017 (18:55 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച  താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച നടി ലക്ഷ്മിപ്രിയ വനിതാ കൂട്ടായ്‌മയായ 'വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ രംഗത്ത്.

ഇരുപത് പേര്‍ മാത്രമുള്ള സംഘടനയാണ് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് കുറച്ചു പേര്‍ ചേര്‍ന്ന് സംഘടന രൂപികരിച്ചത്. അധികമാളുകളും പുറത്താണുള്ളത്. ഈ കൂട്ടായ്‌മയില്‍ ചേരണമെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ പതിവായി എത്തിയിരുന്ന താരമായിരുന്നു ലക്ഷ്മിപ്രിയ. താരസംഘടനയ്‌ക്ക് ഉറച്ച പിന്തുണ നല്‍കുന്ന വ്യക്തി കൂടിയാണ് ഇവര്‍.

വെബ്ദുനിയ വായിക്കുക