യുവതി പൊള്ളലേറ്റു മരിച്ചു: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ശനി, 14 മെയ് 2016 (13:36 IST)
യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തോട് അനുബന്ധിച്ച്  ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പേരയം കരിക്കുഴി നെടിയവിള കിഴക്കതില്‍ മനോജിന്‍റെ ഭാര്യ ഡയാന എന്ന 26 കാരിയാണു മരിച്ചത്.
 
കുണ്ടറ മുക്കടയിലെ ഓട്ടോ ഡ്രൈവര്‍ പടപ്പക്കര ഫാട്ട്ഹ്ഹിമാ ജംഗ്ഷനില്‍ ചെറുപുഷ്പ വിലാസത്തില്‍ ചിക്കു എന്ന ഷക്കീര്‍ ബാബുവാണ് (25) ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഡയാനയുടെ മരണ മൊഴിയെ തുടര്‍ന്നാണ് ഇയാള്‍ പൊലീസ് വലയിലായത്.
 
വ്യാഴാഴ്ച വൈകിട്ട് ശരീരമാസകലം പൊള്ളലേറ്റ ഡയാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ചു. ഷക്കീറിന്‍റെ ശല്യം സഹിക്കവയ്യാതെ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് ഡയാന മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മരണ മൊഴിയില്‍ പറഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക