കുമ്മനം പരാജയം അതുകൊണ്ട് പണിഷ്‌മെന്റ് ട്രാൻഫർ നൽകി; കോടിയേരി ബാലകൃഷ്ണൻ

ശനി, 26 മെയ് 2018 (15:21 IST)
ചെങ്ങന്നൂർ: ബി ജെ പി സംസ്ഥാന ആധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണ്ണാറാക്കിയത് പണിഷ്‌മെന്റ് ട്രാൻസ്ഫെറാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാജയമായതുകൊണ്ടാണ് കുമ്മനത്തെ കേരളത്തിൽ നിന്നും മാറ്റിയത്. അല്ലെങ്കിൽ നല്ല സംസ്ഥാനം കൊടുക്കുമായിരുന്നില്ലേ എന്ന് കോടിയേരി ചോദിച്ചു.
 
10 ലക്ഷമാണ് മിസോറമിലെ ജനസംഖ്യ. തിരുവന്തപുരം ജില്ലയിൽ മിസോറമിലേതിനേക്കാൾ ജനങ്ങൾ ഉണ്ട്. ശ്രീധരൻ പിള്ളക്ക് വച്ചതാണ് ഗവർണ്ണർ സ്ഥാനം. കുമ്മനത്തിന്റെ സ്ഥാനനേട്ടം അറിഞ്ഞതോടെ ശ്രീധരൻ പിള്ളക്ക് മോഹാലസ്യമുണ്ടായി എന്നാണ് അറിഞ്ഞത് എന്നും കോടിയേരി പരിഹസിച്ചു.   
 
ചെങ്ങന്നൂർ ഉപതിര‍ഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത നീക്കമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കുമ്മനം സ്ഥാനമൊഴിയുന്നതോടെ അടുത്ത സംസ്ഥന അധ്യക്ഷൻ ആര് എന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകളിൽ നിറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍