അതേസമയം, മിനിമം നിരക്ക് ഏഴു രൂപയില്‍ നിന്ന് ഒമ്പതു രൂപയാക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവില്‍ സ്വകാര്യ ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് ഏഴു രൂപയും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് ആറു രൂപയുമായിരുന്നു.
അതേസമയം, കുറഞ്ഞ യാത്രാനിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഒരു വിഭഗം സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി കഴിഞ്ഞു. ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞാല്‍ സമരത്തിലേക്ക് നീങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്.