പ്രതിസന്ധി തുടര്‍ന്നാല്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ഏപ്രില്‍ 2022 (18:08 IST)
പ്രതിസന്ധി തുടര്‍ന്നാല്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. വരുന്നമാസങ്ങളില്‍ പെന്‍ഷനും ശമ്പള വിതരണവും മുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതസമയം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കെഎസ്ആര്‍ടിസിയുടെ പതനത്തിന് കാരണമായതെന്ന് പ്രതിപക്ഷ ജീവനക്കാര്‍ കുറ്റപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍