ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു
വ്യാഴം, 15 മെയ് 2014 (12:36 IST)
കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു. താമരശേരി ഡിപ്പോയിലെ ഡ്രൈവര്‍ കായണ്ണ ചിറക്കാട് സ്വദേശി എന്‍കെ മോഹനന് ആണ് മരിച്ചത്. ഇന്ന് രാവിലെ കൂരാച്ചുണ്ടിനടുത്ത് ഇരുപത്തി ഏഴാം മൈലിലായിരുന്നു സംഭവം.
താമരശേരിയില്‍ നിന്നും തലയാട്, കൂരാച്ചുണ്ട് വഴി പേരാമ്പ്രയിലേക്ക് സര്‍വീസ് നടത്തുന്ന ബസില്‍ ഇന്ന് രാവിലെ ആറരക്ക് ഡ്യൂട്ടിക്ക് കയറിയ മോഹനന് ബസ് ഇരുപത്തി ഏഴാം മൈലിലെത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ ബസ് വഴിയരുകിലേക്ക് മാറ്റി നിര്‍ത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തുടര്‍ന്ന് സീറ്റില്‍ നിന്ന് കുഴഞ്ഞ് താഴെവീണ മോഹനനെ യാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് തലയാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലെക്ക് കൊണ്ടുപോകുന്നവഴിയിലാണ് മോഹനന് മരിച്ചത്.