കറണ്ടടിപ്പിക്കാ‍ന്‍ കെ‌എസ്‌ഇബി തയ്യാറെടുക്കുന്നു

തിങ്കള്‍, 19 മെയ് 2014 (13:58 IST)
ബസ് ചാര്‍ജ് കൂട്ടീ വഴിയില്‍ തല്ലിയതിനു പുറമെ കറണ്ടടിപ്പിക്കാ‍ന്‍ കെ‌എസ്‌ഇബിയും തയ്യാറെടുക്കുന്നു. ഗാര്‍ഹിക ഉപയോക്‌താക്കളുടെ വൈദ്യുതിനിരക്ക്‌  25% വരെ കൂട്ടാന്‍ കെ.എസ്‌.ഇ.ബി. റെഗുലേറ്ററി കമ്മിഷനോടു ശിപാര്‍ശ ചെയ്‌തു. വ്യവസായങ്ങള്‍ക്കു 15% വര്‍ധനയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

താരിഫ്‌ പെറ്റീഷന്‍ സംബന്ധിച്ചു കെ.എസ്‌.ഇ.ബി, റെഗുലേറ്ററി കമ്മിഷനു നല്‍കിയ നിവേദനത്തിലാണ്‌ ഈ ശിപാര്‍ശകള്‍. ഈ സാമ്പത്തികവര്‍ഷം 2,900 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നും നിരക്കുവര്‍ധനയിലൂടെ 1,400 കോടി രൂപ കണ്ടെത്താന്‍ അനുവദിക്കണമെന്നുമാണു കെ.എസ്‌.ഇ.ബിയുടെ ആവശ്യം.

പ്രതിമാസം 200 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന്‌ ആദ്യ യൂണിറ്റ്‌ മുതല്‍ അവസാന യൂണിറ്റ്‌ വരെ ഒരേനിരക്ക്‌ ഈടാക്കാന്‍ അനുവദിക്കണമെന്നതാണു പ്രധാന ആവശ്യം. നിലവിലിത് 300 യൂണിറ്റിനുമേല്‍ ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ബാധകം.

സ്ലാബ്‌ എണ്ണം കുറയ്‌ക്കാനും ശിപാര്‍ശയുണ്ട്‌. 40 യൂണിറ്റ്‌ വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു വര്‍ധന ആവശ്യപ്പെട്ടിട്ടില്ല. 0-100 യൂണിറ്റ്‌ വരെയാണ്‌ കെ.എസ്‌.ഇ.ബി. നിര്‍ദേശിക്കുന്ന അടുത്ത സ്ലാബ്‌. യൂണിറ്റിന്‌ 2.80 രൂപയാണ്‌ ഇതില്‍ നിര്‍ദേശിക്കുന്നത്‌.

അടുത്ത മൂന്നു സ്ലാബുകളിലെ നിരക്ക്‌ ഏകീകരിച്ച്‌ പ്രതിമാസം 100-200 യൂണിറ്റ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ഒറ്റ സ്ലാബാക്കണം. ഇതില്‍ നിര്‍ദേശിക്കുന്ന നിരക്ക്‌ യൂണിറ്റിന്‌ 4.80 രൂപയാണ്‌. 201-300 യൂണിറ്റ്‌ വരെ സ്ലാബില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്നു 4.50 രൂപ ഈടാക്കാന്‍ അനുവദിക്കണം. 0-350 യൂണിറ്റ്‌ ഉപയോഗിക്കുന്നവരില്‍നിന്ന്‌ യൂണിറ്റിന്‌ 5.50 രൂപ വാങ്ങണം. 0-400 വരെ ആറുരൂപ, 0-500 വരെ 6.50 രൂപ, 500 യൂണിറ്റിനുമേല്‍ 7.25 രൂപ വീതം ഈടാക്കണമെന്നും കെ.എസ്‌.ഇ.ബി. ശിപാര്‍ശ ചെയ്യുന്നു.

ഓഗസ്‌റ്റോടെ നിരക്കുവര്‍ധനയുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.  റെഗുലേറ്ററി കമ്മിഷന്‍ ഈ ശിപാര്‍ശകള്‍ അംഗീകരിച്ചാല്‍ വൈദ്യുതിനിരക്കുകള്‍ കുത്തെന ഉയരും.  പ്രതിമാസം

വെബ്ദുനിയ വായിക്കുക