വെള്ളി, 2 മെയ് 2014 (18:29 IST)
മുതിര്‍ന്ന ബിജെപി നേതാവ് ദത്തത്രയ റാവു (92) അന്തരിച്ചു. ഇന്നലെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ജനപക്ഷത്തിന്റെ സ്ഥാപക നേതാവാണ് ദത്തത്രയ റാവു. 1967ല്‍ ജനസംഘത്തിലും 1977ല്‍ ജനതാപാര്‍ട്ടിയിലും പിന്നീട് 1980 മുതല്‍ ബിജെപിയിലും പ്രവര്‍ത്തിച്ചു. ബിജെപിയുടെ ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹിത്വം വഹിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടറായിരുന്നു.