മാറാട് കലാപം: തെളിവുകള്‍ കൈമാറണമെന്ന് മുഖ്യമന്ത്രി
യൂത്ത് കോണ്‍ഗ്രസ് നേതാവിന് വേണ്ടി മാറാട് കേസന്വേഷണം താന്‍ അട്ടിമറിച്ചെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഗൗരവകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം തെളിവുകള്‍ അന്വേഷണ കമ്മീഷന് കൈമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേസില്‍ തന്റെ ഓഫീസ് ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനായി മാറാട് കേസന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴി തിരിച്ചു വിട്ടതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഎം പ്രദീപ് കുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.