കൊട്ടാരക്കരയില്‍ സിപിഎം - ആര്‍എസ്‌എസ് സംഘര്‍ഷം

ഞായര്‍, 22 നവം‌ബര്‍ 2015 (10:21 IST)
കൊട്ടാരക്കരയിൽ സി പി എം-ആർ എസ് എസ് സംഘർഷം. ശനിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. സി പി എം പ്രവർത്തകൻ അനോജിനാണ് വെട്ടേറ്റത്. കൊട്ടാരക്കര അമ്പലക്കരയില്‍ ആയിരുന്നു സംഭവം.
 
അനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ അഞ്ച്  സി പി എം പ്രവർത്തകരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
സംഘർഷത്തിൽ ബൈക്ക് അടക്കം നിരവധി വാഹനങ്ങൾ തകർത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദേശത്ത് കുറച്ചു ദിവസമായി സംഘർഷം നിലനിന്നിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്

വെബ്ദുനിയ വായിക്കുക