വാഹനപരിശോധന : 1.63 ലക്ഷം പിഴ

ബുധന്‍, 26 ഓഗസ്റ്റ് 2015 (15:35 IST)
കൊല്ലം ജില്ലയില്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ കേസുകളിലായി വാഹന ഉടമകളില്‍ നിന്ന് പിഴയായി സര്‍ക്കാരിനു 1.63 ലക്ഷം രൂപ ലഭിച്ചു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത 136 പേര്‍ക്കും ഇരുചക്രവാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനു 14 പേര്‍ക്കും പിഴയിട്ടു. 
 
ഇതിനൊപ്പം വാഹന നമ്പര്‍ ശരിയല്ലാത്ത വിധം പ്രദര്‍ശിപ്പിച്ച 25 വാഹന ഉടമകള്‍ക്കെതിരെയും നടപടി എടുത്തു. വരും ദിവസങ്ങളിലും ഇത്തരം നടപടികളും പരിശോധനയും ഉണ്ടാവുമെന്ന് അധികാരികള്‍ അറിയിച്ചു.
 
ഓണക്കാല തിരക്കില്‍ പൊതുജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മോട്ടോര്‍ വാഹന നിയമ ലംഘനം ക്യാമറ മുഖേന കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ആര്‍ ടി ഒ എന്‍ ശരവണന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക