പിണറായിയുടെ തലവെട്ടുമെന്ന്; കോടിയേരി കട്ട കലിപ്പില്‍ - സിപിഎം രണ്ടും കല്‍പ്പിച്ച്

വ്യാഴം, 2 മാര്‍ച്ച് 2017 (20:38 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പിണറായിയുടെ രോമത്തില്‍ തൊടാന്‍ പോലും ആര്‍എസ്എസിന് കഴിയില്ല. ആര്‍എസ്എസ് കളിച്ചാല്‍ സിപിഎം കളി പഠിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

വിവാദപ്രസ്താവന നടത്തിയ ആർഎസ്എസ് നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേത്വവും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ആർഎസ്എസ് നേതാവ് ഡോ ചന്ദ്രാവതിന്റെ പ്രകോപനപരമായ പ്രസംഗം.

പിണറായിയുടെ തലവെട്ടുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്ന ചന്ദ്രാവതിന്‍റെ വിവാദ പ്രസംഗം.

അതേസമയം, പിണറായിക്കെതിരായ ആര്‍എസ്എസ് ഭീഷണിയിൽ സിപിഎം നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്താൻ തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക