സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ബി.ജെ.പി - ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമുള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ടാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാജി വക്കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്‍. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗിക വിലക്ക് കേവലം ആചാര വിഷയമായി മാത്രം കാണാനാകില്ല. സ്ത്രീകളിലെ ജൈവപ്രക്രിയയെ ഒരു പോരായ്മയായി കാണുന്നത് ശരിയല്ല. ഫ്യൂഡല്‍ വ്യവസ്ഥ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാന്‍ കഴിയൂയെന്നും സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി.