കൊച്ചി ബ്ലാക്മെയിലിംഗ് കേസ്: സജികുമാറും ഒരു എം പിയുമായി പണമിടപാട് നടത്തിയെന്ന് ബിന്ധ്യാസ്
കൊച്ചി ബ്ലാക്മെയിലിംഗ് കേസിലെ പരാതിക്കാരനായ സജികുമാറും ഒരു എംപിയുമായി ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് സാമ്പത്തിക ഇടപാട് നടത്തിയെന്ന് കേസിലെ പ്രതിയായ ബിന്ധ്യാസ് തോമസിന്റെ വെളിപ്പെടുത്തല്‍. ചവറയിലെ ഹോട്ടലില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു ബിന്ധ്യ വെളിപ്പെടുത്തല്‍ നടത്തിയത്.
എന്നാല്‍ എംപിയുടെ പേര് വെളിപ്പെടുത്താന്‍ ബിന്ധ്യ തയ്യാറായില്ല. സാംബത്തിക ഇടപാടിന് താന്‍ സാക്ഷിയായിരുന്നെന്നും കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പണം തട്ടിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ബിന്ധ്യ പറഞ്ഞു.