ഹും കൊച്ചിയെത്തി എന്ന് പറഞ്ഞ് മൂക്കുപൊത്താന്‍ വരട്ടെ. രാജ്യത്തേ മികച്ച നഗരത്തിനുള്ള അവാര്‍ഡ് നേടിയിരിക്കുകയാണ് നമ്മുടെ കൊച്ചി. അതേ കൊച്ചി പഴയ കൊച്ചിയല്ല ഇപ്പോള്‍. ഇന്ത്യയുടെ ആദ്യ ബിനാലെയ്ക്ക് ആതിഥ്യമരുളിയ കൊച്ചിക്ക് സിഎന്‍ബിസി ആവാസ് ട്രാവല്‍ അവാര്‍ഡാണ് ലഭിച്ചത്.
എന്‍ബിസി ന്യൂസ് ചാനല്‍ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. മധ്യപ്രദേശ് ടൂറിസം മന്ത്രി സുരേന്ദ്ര പട്വയുടെ അധ്യക്ഷതയിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വര്‍ഷങ്ങളായുള്ള സൗഹാര്‍ദ്ദത്തിലൂടെ വികസിപ്പിച്ചെടുത്ത സാംസ്‌കാരിക പാരമ്പര്യത്തിന്റെ വാണിജ്യസാധ്യതകള്‍ക്കു ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.