എറണാകുളം ജില്ലയില്‍ പനിക്ക് ചികിത്സ തേടിയത് 1498പേര്‍
മഴക്കാലം ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിലായി പനിക്കു ചികില്സ തേടിയെത്തിയത് 1498 പേരാണ്. ഇതില്‍ 73 പേരാണ് കിടത്തി ചികില്‍സാ വിഭാഗത്തിലുള്ളത്.
വയറിളക്ക രോഗങ്ങളുമായി 143 പേര്‍ ആശുപത്രിയില്‍ എത്തിയതില്‍ ആറു പേര്‍ കിടത്തി ചികില്‍സാ വിഭാഗത്തിലുണ്ട്. ഇതിനൊപ്പം നേര്യമംഗലത്ത് ഒരു ചിക്കന്പോക്സ് കണ്ടെത്തിയിട്ടുണ്ട്.
മഴക്കാല രോഗങ്ങള്‍ പരക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രോഗം വന്നാലുടന്‍ തന്നെ ആശുപത്രികളില്‍ എത്തി ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.