ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകള്‍ പറയാം: സരിത
എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരായ പരാതിയില്‍ വ്യക്തതയുണ്ടായാല്‍ തന്നെ പീഡിപ്പിച്ച ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകള്‍ അപ്പോള്‍ പറയുമെന്നുംഅവര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജനു മുമ്പാകെ മൊഴി നല്‍കാനത്തെിയതായിരുന്നു സരിത.
തന്നെ അബ്ദുള്ളക്കുട്ടി പീഡിപ്പിച്ച തീയതീയും സമയവുമടക്കം കോടതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ മികച്ച അന്വേഷണം നടന്നില്ലെങ്കില്‍ മറ്റ് അന്വേഷണ ഏജന്‍സികളെ സമീപിക്കുമെന്നും സരിത പറഞ്ഞു. കമ്മീഷനു നല്‍കിയ മൊഴിയെക്കുറിച്ച് ഒന്നും പറയില്ലെന്നും സരിത കൂട്ടി ചേര്‍ത്തു.