മനുഷ്യക്കടത്ത്: സിബിഐ കുറ്റപത്രം നല്കി
നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ ആദ്യ കുറ്റപത്രം നല്കി. പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നാംപ്രതി എമിഗ്രേഷന്‍ വിഭാഗം എസ്ഐ രാജു മാത്യുവും രണ്ടാം പ്രതി സിവില്‍ പൊലീസ് ഓഫീസര്‍ പ്രശാന്ത് കുമാറും ഉള്‍പ്പെടെ ഏഴുപേരെ പ്രതിയാക്കിയാണ് സിബിഐ
കുറ്റപത്രം സമര്‍പ്പിച്ചത്.