ബാര്‍ ലൈസന്‍സ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

വെള്ളി, 2 മെയ് 2014 (15:27 IST)
സര്‍ക്കാരിന് ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മാത്രമെ താല്‍പര്യമുള്ളോയെന്ന് ഹൈക്കോടതി. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കാണിക്കുന്ന താല്‍പര്യം ബിവറേജസ് കോര്‍പ്പറേഷന്‍റെ കാര്യത്തില്‍ ഇല്ലെന്നും ആ കാര്യത്തില്‍ സര്‍ക്കാര്‍ ഉദാസീനത തുടരുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

ബിവറേജസിന്റെ നിലവാരം ഉയര്‍ത്തുന്ന കാര്യം മറന്ന് ബാര്‍ ഉടമകളുടെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാരിന് താല്‍പര്യം. മദ്യ വില്‍പ്പനയ്ക്ക് ദില്ലി മാതൃകയാക്കണം. ഇത്തരം കേസുകളില്‍ എജിക്ക് ഹാജരായിക്കൂടെയെന്നും കോടതി ചോദിച്ചു.

ഭരണിക്കാവിലെ ബിവറേജസ് ഔട്ട് ലെറ്റിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കാത്തത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ആണ് കോടതിയുടെ പരാമര്‍ശം

വെബ്ദുനിയ വായിക്കുക