ഗൂഢാലോചന തെളിയിക്കാൻ തെരഞ്ഞെടുപ്പിലൂടെ കഴിയുമെന്ന് കെ എം മാണി

വെള്ളി, 22 ഏപ്രില്‍ 2016 (14:52 IST)
പാലായിലെ യു ഡി എഫ് സ്ഥാനാർഥിയായ കെ എം മാണി നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം കലക്ടറേറ്റില്‍ എത്തി റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. നിയമസഭയിൽ അമ്പതു വർഷം തികച്ച മാണിയുടെ പതിമൂന്നാമത്തെ അങ്കമാണിത്.
 
അതേസമയം, തനിക്കെതിരെ നിലനിൽക്കുന്ന ആരോപണങ്ങ‌ൾ ഗൂഡാലോചനയാണെന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാൻ കഴിയുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തനിക്ക് ഒരു വെല്ലുവിളിയുമില്ല, പാലായിലെ തെരഞ്ഞെടുപ്പ്. യു ഡി എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മാണി പറഞ്ഞു.
 
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നത് മികച്ച വിജയമാണെന്നും അത് നേടിയെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മാണി നേരിടുന്ന പതിമൂന്നാമത്തെ മത്സരമാണ് ഇക്കൂറി. കഴിഞ്ഞ രണ്ടു തവണ നേരിട്ട എന്‍ സി പിയുടെ മാണി സി.കാപ്പനാണ് എല്‍ ഡി എഫിലെ എതിരാളി. തൊട്ടുപിന്നാലെ പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ പത്രിക സമര്‍പ്പിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക