പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി: 3 പേർ പിടിയിൽ

എ കെ ജെ അയ്യർ

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (17:45 IST)
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പോലീസ് പിടിയിലായി. പ്രതികളായ അരവിന്ദ്, ചന്ദ്രലാല്‍, ജിത്തു എന്നിവരെ മാരാരിക്കുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇതില്‍ സമാനമായ കേസുകളില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രതികളാണിവര്‍ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 29ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയെ ഇവര്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ തട്ടികൊണ്ടുപോയത്. 
 
മാരാരിക്കുളം പൊലീസ്, അടൂര്‍ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടി റിമാന്‍ഡ് ചെയ്തു.അരവിന്ദ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ കേസിലും ചന്ദ്രലാല്‍, അടൂര്‍ പൊലീസ് സ്റ്റേഷനിലെ സമാനമായ നിരവധി കേസുകളിലും പ്രതിയാണ്. ജിത്തു തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ളയാളും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ്  പുറത്തിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍