റാന്നി പാടത്തുംപടി സ്വദേശി സജി – അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. കുത്തിവയ്പ് എടുക്കുന്നതിനായി കുഞ്ഞിനെ കൊണ്ടുപോകണം എന്ന ആവശ്യവുമായി കുഞ്ഞിന്‍റെ മാതാപിതാക്കളെ സമീപിച്ച യുവതി കുഞ്ഞിനെ കൈയില്‍ ലഭിച്ചയുടന്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. ഒരു ഓട്ടോയില്‍ കയറിയാണ് യുവതി കുഞ്ഞുമായി രക്ഷപ്പെട്ടതെന്നാണ് വിവരം.