Kerala Weather: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനു ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല.
ന്യൂനമര്‍ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനത്താല്‍ കേരളത്തില്‍ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. ഞായറാഴ്ച വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.