സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകള്‍ നിറയുന്നു; വീണ്ടും ലോക്ക്ഡൗണിലേക്ക് !

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (11:37 IST)
വീണ്ടുമൊരു ലോക്ക്ഡൗണ്‍ ഭീതി മുന്നില്‍കണ്ട് മലയാളികള്‍. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ഭീഷണിയാകുന്നു. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകള്‍ അതിവേഗമാണ് നിറയുന്നത്. ശനിയാഴ്ചവരെയുള്ള കണക്കുകള്‍പ്രകാരം 27,260 രോഗികളാണ് ആശുപത്രികളിലുള്ളത്. പകുതിയിലധികം ഐ.സി.യു. കിടക്കകളും നിറഞ്ഞിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിയന്ത്രണം വീണ്ടും കടുപ്പിക്കേണ്ടിവരും. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്. ഈ ജില്ലകളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഒരേസമയം കടകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കും. ഡബിള്‍ മാസ്‌ക് നിര്‍ബന്ധമാക്കും. പ്രാദേശിക ലോക്ക്ഡൗണ്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍