കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി വേണം

ശ്രീനു എസ്

ബുധന്‍, 20 ജനുവരി 2021 (18:43 IST)
തിരുവനന്തപുരം: ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ, മറ്റ് ജോലികള്‍ക്കോ പോയവര്‍ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന:പ്രവേശനം നല്‍കരുതെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. 
 
അവധി കാലാവധിക്ക് ശേഷവും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. ഇത്തരത്തില്‍ അവധിയെടുത്ത് വിദേശത്തോ, സ്വദേശത്തോ മറ്റ് ജോലിക്ക് പോയ ശേഷം അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരെ ചീഫ് ഓഫീസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുന:പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂവെന്നും സിഎംഡി അറിയിച്ചു. ചീഫ് ഓഫീസ് ഉത്തരവില്ലാതെ യൂണിറ്റോഫീസര്‍മാര്‍ പുന:പ്രവേശനം നല്‍കുന്നത് നിലവിലുള്ള ഉത്തരവുകളുടെ ലംഘനവുമാണ്. അതിനാല്‍ ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന: പ്രവേശനം നല്‍കുന്ന യൂണിറ്റോഫീസര്‍മാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍