കൊച്ചി: കേരളത്തിന് വീണ്ടും ഒരു പുതിയ ലോകോത്തര അംഗീകാരം. 2026-ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി നഗരവും ഇടം നേടി. ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ ബുക്കിംഗ്.കോം തയ്യാറാക്കിയ പത്ത് ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലും കൊച്ചി ഇടം നേടി.