സംസ്ഥാനത്ത് 623 പേർക്ക് കൊവിഡ്, സമ്പർക്കം മൂലം രോഗം ബാധിച്ചത് 432 പേർക്ക്, ഉറവിടം അറിയാത്ത കേസുകളിൽ വർധനവ്

ബുധന്‍, 15 ജൂലൈ 2020 (18:13 IST)
സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ വിദേശത്ത് നിന്നും 76 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 432 പേർക്കാണ് സംസ്ഥാനത്ത് സമ്പർക്കം വഴി രോഗം വ്യാപിച്ചത്. ഇതിൽ 37 പേരുടെ ഉറവിടം വ്യക്തമല്ല. 196 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്‌തു.ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്.  ഹൃദയാഘാതത്തെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം 157, കാസർകോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂർ 5, വയനാട് 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
 
കഴിഞ്ഞ 24 മണിക്കൂറിൽ 14,444 സാമ്പിളുകൾ പരിശോധിച്ചു. 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. 4989 പേർ ആശുപത്രികളിലാണ്. ഇന്ന് 602 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ട്സ്പോട്ടുകളുടെ എണ്ണം 234 ആയി. 14 പ്രദേശങ്ങൾ പുതുതായി ഹോട്ട്സ്പോട്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍