സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍; ആദ്യ ഡോസ് എടുക്കാനുള്ളത് 22ലക്ഷം പേര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 25 സെപ്‌റ്റംബര്‍ 2021 (20:08 IST)
കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍ക്കാണ് സംഭവിച്ചത്. മരിച്ചവരില്‍ 26.3% പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരും, 7.9% പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരുമാണ്. വാക്‌സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതില്‍ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു.
 
സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാനുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍