കോണ്‍ഗ്രസിന്റെ മനസില്‍ ‘ലഡു’ പൊട്ടി; മുന്നണി വിട്ടതില്‍ കേരളാ കോണ്‍ഗ്രസില്‍ (എം) ഭിന്നത - മോന്‍സിനെ പിന്തുണച്ച് ജോസഫ് രംഗത്ത്
കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനാണു പ്രസക്തിയെന്ന മോൻസ് ജോസഫിന്റെ പ്രസ്താവനയെ അനുകൂലിച്ച് പിജെ ജോസഫ് രംഗത്ത്. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണിയുമായുള്ള ബന്ധം കേരളാ കോണ്‍ഗ്രസിന് ആവശ്യമാണ്. എന്നാല്‍, ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പാര്‍ട്ടിയ്ക്ക് നല്ലതെന്നും എന്നാല്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്നും രാവിലെ മോന്‍സ് ജോസഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അതേ നിലപാടുമായി ജോസഫും രംഗത്തെത്തിയത്.
ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കുക എന്ന് മാണിയുടെ നിലപാടിനോട് യോജിക്കാനാല്ല. തന്റെ നിലപാടുകള്‍ പാര്‍ട്ടിയില്‍ പറയും. ജനതാത്പര്യം ബലികൊടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്ക്കാന് സാധിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നിലപാടല്ല, മറിച്ച് ജനതാത്പര്യത്തിനാണ് പ്രാധാന്യം നല്‍കുക എന്നും മോന്‍സ് ജോസഫ് പറഞ്ഞിരുന്നു.