കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍

തിങ്കള്‍, 16 നവം‌ബര്‍ 2015 (13:03 IST)
പ്രാദേശികതലത്തില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഒരു വ്യക്തി അഴിമതി ചെയ്തതു കൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. 
 
നിര്‍ണ്ണായകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്നാണ് ബി ജെ പി നിലപാട്. കോണ്‍ഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളുമായി ഒരു തരത്തിലും സഹകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി രൂപീകരിക്കാന്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് മുരളീധരന്‍ നിലപാട് വ്യക്തമാക്കി.
 
അതേസമയം, ബി ജെ പിയുമായി ഒരു രാഷ്‌ട്രീയസഖ്യത്തിനും തയ്യാറല്ലെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധിയും
എം എല്‍ എയുമായ ആന്റണി രാജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക