ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില വർധിപ്പിക്കും

വ്യാഴം, 16 ഓഗസ്റ്റ് 2018 (18:34 IST)
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്തുന്നതിനാ‍യി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30 വരെ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ആറു സ്ലാബുകളിൽ വില വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
 
വാങ്ങിയ മധ്യത്തിന്റെ വിലയുടെ അടിസ്ഥാനത്തിൽ തുകയിൽ നേരിയ വർധനവ് വരുത്താനാണ് തീരുമാനം. ഏറ്റവും കുറഞ്ഞ സ്ലാബിൽ 21 ശതമാനമാണ് എൿസൈസ് ഡ്യൂട്ടി വർധിക്കുക. മറ്റു സ്ലാബുകളിൽ ആ‍നുപാതികമായി വില വർധിക്കും. ഇതിലൂടെ അധികമായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍